Tuesday, October 30, 2012

Kilikal Parannatho Lyrics Trivandrum Lodge

Director : VK Prakash
Producer: Sebastian
Banner : Time Ads
Story,Screenplay, Dialogues : Anoop Menon
Starring - Jayasurya, Anoop Menon, Dhwani, Bhavana, Saiju Kurup, P Balachandran, Master Dhananjay, Baby Nayanthara, Janardanan, Sukumari, Arun, Devi Ajith, Thesnikhan, Joju & others.
Director of Photography: Pradeep Nair
Editor: Mahesh Narayanan
Music: M Jayachandran
Lyrics: Rafeeq Ahamed, Rajeev Nair
Art : M Bawa"

Lyrics Posted by Ajmal KK
Email id : ajmalcow5@gmail.com




"കിളികള്‍ പറന്നതോ പ്രണയം വിടര്‍ന്നതോ

പുഴകള്‍ നിറഞ്ഞതോ കനവാണോ...

മിഴികള്‍ തിളങ്ങിയോ....മൊഴികള്‍ കിലുങ്ങിയോ...

ചെവിയോര്‍ത്തിരുന്നതും നിനവാണോ....

മഴയില്‍ നനഞ്ഞുവോ....കുളിരില്‍ കുതിര്‍ന്നുവോ...

ഹൃദയം കവിഞ്ഞു നീ കടലായോ...

കിളികള്‍ പറന്നതോ പ്രണയം വിടര്‍ന്നതോ...

പുഴകള്‍ നിറഞ്ഞതോ കനവാണോ...

കാറ്റിലൂടെ...നിലാവിന്‍ മേട്ടിലൂടെ...

അലിഞ്ഞിടാന്‍ വരൂ...പുണരാന്‍ വരൂ...

മലര്‍വാസമേ നീ....

താരജാലം മിനുങ്ങും പാതിരാവില്‍

പനിനീരിതള്‍ വിതറീടുകീ

പുതുമണ്ണിലാകെ....

ഇതളില്‍ മയങ്ങിയോ....ഒരുനാള്‍ ഉണര്‍ന്നുവോ...

അരികില്‍ വിലോലമായ് ശലഭം വിരുന്നുവരുന്നുവോ....

കിളികള്‍ പറന്നതോ പ്രണയം വിടര്‍ന്നതോ

പുഴകള്‍ നിറഞ്ഞതോ കനവാണോ...

രാവിലൂടെ കിനാവിന്‍ കോണിലൂടെ

തിരഞ്ഞുവന്നുവോ..തിരിനീട്ടിയോ...

സ്മൃതിനാളമേ നീ...

ഓര്‍മ്മപോലെ തലോടും തെന്നല്‍പോലെ

നറുചന്ദനം പൊതിയാന്‍ വരൂ

നിറമാറിലാകെ...

പ്രിയമോടണിഞ്ഞതോ...അറിയാതഴിഞ്ഞതോ...

വെയിലിന്‍ ദളങ്ങളോ...സഖി നീ മറന്ന ചിലങ്കയോ...

മിഴികള്‍ തിളങ്ങിയോ....മൊഴികള്‍ കിലുങ്ങിയോ...

ചെവിയോര്‍ത്തിരുന്നതും നിനവാണോ....

മഴയില്‍ നനഞ്ഞുവോ....കുളിരില്‍ കുതിര്‍ന്നുവോ...

ഹൃദയം കവിഞ്ഞു നീ കടലായോ....."



1 comment:

Uncle Malayalam video songs HD

Uncle Malayalam video songs HD Uncle is a 2018 Malayalam drama thriller, which has been directed by Girish Damodar. The movie stars Mam...